സഹായിയായി അടുത്തുകൂടി, നടന്‍ ‘ബോണ്ട’ മണിയില്‍ നിന്ന് പണം കവര്‍ന്നു; പ്രതി പിടിയിൽ

ചെന്നൈ ഓമന്തരൂർ സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ് സിനിമ താരം ‘ബോണ്ട’ മണിയെ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടി ഒരുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തിരുപ്പൂർ സ്വദേശി രാജഷാണ് (34) പിടിയിലായത്. ആരാധകനാണെന്നും കുടുംബത്തെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചാണ് രാജേഷ് പരിചയപ്പെടുന്നത്. പിന്നീട് സഹായിയായി ഒപ്പം കൂടിയതും.(money looted from actor bonda mani)
Read Also: നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ
സെപ്റ്റംബർ 27- ന് ബോണ്ട മണി ആശുപത്രി വിട്ടപ്പോൾ രാജേഷും അദ്ദേഹത്തോടൊപ്പം വീട്ടിലേക്കുപോയി. അതിനിടയിൽ ബോണ്ട മണിയുടെ ഭാര്യ മാധവി മരുന്നു വാങ്ങാനായി പണം പിൻവലിക്കാൻ ആവശ്യപ്പെട്ട് രാജേഷിന് എ.ടി.എം കാർഡു നൽകി. പണം പിൻവലിക്കാൻ പോയ രാജേഷ് തിരികെ വന്നില്ല. തന്റെ അക്കൗണ്ടിൽനിന്നും 1.05 ലക്ഷം രൂപ പിൻവലിച്ചതായി ബോണ്ട മണിക്ക് മൊബൈലിൽ സന്ദേശം ലഭിച്ചു. രാജേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Story Highlights: money looted from actor bonda mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here