Advertisement

‘സത്യത്തെ ആർക്കും തടയാനാവില്ല’; ‘രാം സേതു’ ട്രെയിലർ പുറത്ത്

October 11, 2022
Google News 1 minute Read

അക്ഷയ് കുമാർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിൻ്റെ ട്രെയിലർ പുറത്ത്. സീ സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാം സേതുവിൽ പുരാവസ്തു പഠനത്തിനായി ഒരു സംഘം പോകുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും.

Read Also: അക്ഷയ് കുമാറിൻ്റെ ‘രാം സേതു’ ടീസർ പുറത്ത്

പൈശാചിക ശക്തികൾ ഇന്ത്യയുടെ പൈതൃകത്തെ തകർക്കുന്നതിനു മുൻപ്, നിരീശ്വരവാദിയായ പുരാവസ്തു ശാസ്ത്രജ്ഞൻ രാം സേതുവിൻ്റെ അസ്തിത്വം തെളിയിക്കുന്നു എന്നാണ് യൂട്യൂബിലെ ട്രെയിലർ ക്യാപ്ഷനിലുള്ളത്. അക്ഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർണാണ്ടസ്, സത്യ ദേവ്, നാസർ, നുസ്രത് ബറൂച്ച തുടങ്ങിയവരും സിനിമയിൽ അഭിനയിക്കും.

ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. പരമാണു, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നായകൻ അക്ഷയ് കുമാർ അടക്കം 45 അണിയറ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമാ ചിത്രീകരണം നിർത്തിയിരുന്നു. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടി ആയി ഏപ്രിൽ അഞ്ചിന് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് 45 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Story Highlights: ram setu trailer released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here