ഇരട്ട നരബലി: പ്രതി ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ഇലന്തൂരിലെ ഇരട്ട നരബലിയിയിലെ പ്രതി ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ട്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദക്ഷിണ മേഖലാ ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് അറിയിച്ചു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി പറഞ്ഞു.(shafi not cooperating with police says r nishanthini)
മുഹമ്മദ് ഷാഫിക്കെതിരെ മുൻപ് പുത്തൻ കുരിശ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. പല കാര്യങ്ങളിലും വ്യക്തത വരാനുണ്ടെന്നും പല തെളിവുകളും കണ്ടെത്താനുണ്ടെന്നും ഡിഐജി ആര്‍.നിശാന്തിനി ഐപിഎസ് പറഞ്ഞു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയിൽ കോടതിയിൽ ഹാജരാകും. ഇപ്പോൾ പത്തനംതിട്ടയിലുള്ള പ്രതികളെയെല്ലാം ഇന്ന് രാത്രി തന്നെ കൊച്ചിയിലേക്ക് കൊണ്ടു പോകുമെന്നും ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുപറമ്പിൽ നിന്നും വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഡിഐജി അറിയിച്ചു.
നാല് കുഴികളിലായാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. ദമ്പതികള്‍ക്ക് കട ബാധ്യതയുണ്ടായിരുന്നതായും കട ബാധ്യത തീർക്കുന്നതിന് ആഭിചാരത്തിനായാണ് ഷാഫിയെ സമീപിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഫേസ്ബുക്കിലെ വ്യാജ ഐ.ഡിയിലൂടെയാണ് ഷാഫി ദമ്പതികളെ പരിചയപ്പെട്ടതെന്നും പ്രതികള്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. രണ്ട് സംഘങ്ങളായുള്ള പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: shafi not cooperating with police says r nishanthini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here