Advertisement

‘പ്രകൃതി ഒരുക്കിയ അത്ഭുത നിറങ്ങൾ’; സമൂഹമാധ്യമങ്ങളിൽ വൈറലായി പാന്തർ ചാമിലിയന്റെ വിഡിയോ

October 11, 2022
Google News 2 minutes Read

പ്രകൃതിയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ നമുക്ക് അറിയാം എന്തെല്ലാം വിസ്മയങ്ങളാണ് നമുക്ക് ചുറ്റും ഉള്ളതെന്ന്. കൗതുകം നിറച്ച, അത്ഭുതം തോന്നുന്ന നിരവധി കാഴ്ചകൾ. പ്രകൃതിയുടെ ഇത്തരം നിരവധി അത്ഭുതങ്ങളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ നേരത്തെയും ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ഇപ്പോൾ വ്യത്യസ്‌ത നിറങ്ങൾ കാണിക്കുന്ന ഒരു പാന്തർ ചാമിലിയന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിയിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. “ദൈവത്തെക്കാൾ മികച്ച ചിത്രകാരൻ ആര്” എന്ന് തലക്കെട്ടോടെയാണ് അദ്ദേഹം വിഡിയോ പങ്കിട്ടിരിക്കുന്നത്.

ഇത്തരം വിഡിയോകൾ സുശാന്ത നന്ദ ഇതിന് മുൻപും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പല വിഡിയോകളും ശ്രദ്ധേയമായി മാറിയിട്ടുണ്ട്. നേരത്തെ തനിക്കേറെ പ്രിയപ്പെട്ട ഒരു പലഹാരം കഴിക്കാൻ ഒരു വീട്ടിൽ കയറി അവിടെ നിന്ന് വീട്ടുകാരനെ പോലെ ഇറങ്ങി വരുന്ന ഒരു ആനയുടെ വിഡിയോ ഇത് പോലെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഒരു വീട്ടിലെ ചെറിയ വാതിലിൽ നിന്നും ഞെരുങ്ങി പുറത്തേക്ക് ഇറങ്ങുന്ന ആനയാണ് വിഡിയോയിൽ ഉള്ളത്. വീടിനും വാതിലിനും ഒരു തരത്തിലുമുള്ള കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ ആന അതീവ ശ്രദ്ധ നൽകുന്നുണ്ട്.

”പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ ഇത്തരം തടസ്സങ്ങള്‍ ഒന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. തന്റെ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങുന്ന സൗമ്യനായ കൊമ്പന്‍”- ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു കൊണ്ട് സുശാന്ത നന്ദ കുറിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here