Advertisement

എൽദോസ് കുന്നപ്പിളി എംഎൽഎ യുവതിയെ മർദിച്ചെന്ന പരാതി; യുവതി മൊഴി നൽകാൻ എത്തി

October 11, 2022
Google News 2 minutes Read

എൽദോസ് കുന്നപ്പിളിൽ എംഎൽഎക്കെതിരായ പരാതിയിൽ മൊഴി നൽകാൻ യുവതി എത്തി. കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു.

Read Also: എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു

കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതർക്കമുണ്ടാവുകയും കുന്നപ്പിള്ളി മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയിൽ കേസെടുക്കാതെയിരുന്ന പൊലീസ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

Read Also: നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ

ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നു. ഇതേതുടർന്ന് വഞ്ചിയൂർ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരായ യുവതി എംഎൽഎക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് പൊലീസിനെ അറിയിച്ചു. ഇതിനുശേഷം കാണാനില്ലെന്ന പരാതിയിൽ കേസെടുത്തതിനാൽ വഞ്ചിയൂർ സ്റ്റേഷനിലും യുവതി ഹാജരായി.

Read Also: കേരളത്തിൽ നരബലി; കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി കൊന്നു

തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തി. രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് മാറി നിൽക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയതെന്നാണ് സൂചന. കേസെടുക്കാൻ വൈകിയതിൽ പൊലീസിനെതിരേ ആരോപണം ഉന്നയിച്ചതായും സൂചനയുണ്ട്. എന്നാൽ ഇതിന് ശേഷം സംഭവത്തിൽ മൊഴി നൽകാൻ യുവതി തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പൊലീസ് പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ മുന്നോട്ടുപോവുകയായിരുന്നു.

Story Highlights: woman came to testify in the complaint against eldhose kunnappally MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here