Advertisement

അശ്രദ്ധമായി ഡോർ തുറന്നു; ബൈക്കിൽ നിന്ന് തെറിച്ചു വീണ് യുവതി

October 11, 2022
6 minutes Read

വളരെ ശ്രദ്ധയോടെ വേണം നമ്മൾ വാഹനം ഓടിക്കാൻ. നമ്മുടെ ജീവൻ പോലെ തന്നെ മറ്റുള്ളവരുടെ ജീവനും നമ്മൾ ഉത്തരവാദികളാകുകയാണ്. ശ്രദ്ധയോടെ, നിയമങ്ങളെല്ലാം പാലിച്ചായിരിക്കണം നമ്മൾ വാഹനം ഓടിക്കാൻ. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ അശ്രദ്ധമായി വാതിൽ തുറന്നാൽ മറ്റുവാഹനങ്ങൾക്ക് ആപത്താണ്. ഈ അശ്രദ്ധ കാരണം സംഭവിക്കുന്ന അപകടമാണെങ്കിലോ വളരെ വലുതും. കർണാടക റോഡ് സുരക്ഷ അതോറിറ്റി പങ്കുവച്ച ഒരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ അശ്രദ്ധമായി ഡോർ തുറന്നതും പിന്നാലെ സ്കൂട്ടറിലെത്തിയ യുവതി അതിലിടിച്ച് വീഴുന്നതുമാണ് വിഡിയോയിലെ ദൃശ്യങ്ങൾ. ഡോറിലിടിച്ച് റോഡിലേക്ക് വീഴുന്ന സ്ത്രീയുടെ മേലേക്ക് പിന്നാലെ വരുന്ന കാർ കയറുന്നതും വിഡിയോയിൽ കാണാം. അശ്രദ്ധ മൂലം വരുത്തിവെയ്ക്കുന്ന ഇത്തരം അപകടങ്ങൾ ജീവൻ കവരാൻ വരെ കാരണമായേക്കാം. ഇത് ഒഴിവാക്കാൻ വാഹനങ്ങളുടെ ഡോർ തുറക്കുമുമ്പ് ശ്രദ്ധിക്കൂ എന്ന മുന്നറിയിപ്പോടെയാണ് കർണാടക റോഡ് സുരക്ഷ അതോറിറ്റി വിഡിയോ പങ്കിട്ടിരിക്കുന്നത്.

നമ്മുടെ ചെറിയ അശ്രദ്ധകൊണ്ട് പൊലിയുന്നത് വിലപ്പെട്ട ഒരു ജീവനാണ്. ഇത്തരം അശ്രദ്ധ ഇരുചക്രവാഹനത്തിലെ യാത്രക്കാർക്കാണ് അപകടം സൃഷ്ടിക്കാറുള്ളത്. അതുകൊണ്ട് തന്നെ വീഴ്ചയിൽ അവർക്കുണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും. ഡ്രൈവർമാർ മാത്രമല്ല വാഹനത്തിൽ യാത്ര ചെയ്യുന്നവരും ഡോർ തുറക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top