ഇലന്തൂർ നരബലി; ഷാഫിയുടെ ഹോട്ടലിൽ പത്മ എത്തിയ ദൃശ്യങ്ങൾ ട്വന്റിഫോറിന്

ഇലന്തൂർ നരബലിയിൽ പ്രതി ഷാഫിയുടെ ഹോട്ടലിൽ കൊല്ലപ്പെട്ട പത്മ എത്തിയ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കാണാതായ സെപ്റ്റംബർ 26 ന് രാവിലെ പത്മ ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. കേസന്വേഷണത്തിൽ നിർണായകമായ രണ്ട് സിസിടിവി ദൃശ്യങ്ങളിൽ ഒന്നാണിത്.
പത്മ ഷാഫിയുടെ ഹോട്ടലിൽ നിന്ന് ഇറങ്ങിവരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാല് മുടന്തിയാണ് അവർ നടക്കുന്നത്. അവർക്ക് നേരത്തെ കാലിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ അതോ ഏതെങ്കിലും തരത്തിൽ പരുക്ക് പറ്റിയതാണോ എന്നുള്ളത് വ്യക്തമല്ല. സെപ്റ്റംബർ 26 നാണ് പത്മയെ കാണാതാകുന്നത്. അന്ന് രാവിലെ 9.55 ന് കടയിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്.
ഈ കടയിൽ നിന്ന് ഇറങ്ങി പോയതിനു ശേഷമാണ് പിന്നീട് ഇരുവരും കാണുന്നതും ഇവർ തിരുവല്ലയിലേക്ക് പോകുന്നതും. ഇരുവരും സംസാരിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പൊലീസിൻറെ പക്കലുണ്ടെന്നാണ് വിവരം. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ ഷാഫിക്കെതിരെയുള്ള ഏറ്റവും നിർണായകമായ തെളിവുകൾ ഒന്നാണ് . ഷാഫിയുടെ കടയിലെ നിത്യ സന്ദർശകയായിരുന്നു പത്മ.
അതേസമയം പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകൾ ഞെട്ടിക്കുന്നതാണ്. ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരൻ എന്ന് പൊലീസ് പറയുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്‌ലിനെയും റഷീദ് ഭാഗവത് സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.
Story Highlights: CCTV Visuals Human sacrifice case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here