ദുർമന്ത്രവാദത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങൾ; പി.ടി ബില്ലവതരിപ്പിക്കുന്ന വിഡിയോ പങ്കുവച്ച് ഉമ തോമസ്

ദുർമന്ത്രവാദത്തിന്റേയും അന്ധവിശ്വാസങ്ങളുടെയും പേരിൽ കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഒരു നിയമ നിർമ്മാണം നടത്തി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കേണ്ടത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറുകയാണ്. ഈ വിഷയങ്ങളെ പി.ടി. വളരെ ഗൗരവപൂർവ്വമാണ് നോക്കി കണ്ടിരുന്നതെന്നും ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.(elanthoor human sacrifice case uma thomas response)
കേരളത്തിൽ നരബലിയുടെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് അന്തരിച്ച മുൻ എം.എൽ.എ. പി.ടി. തോമസ് നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലാണ്. ദുർമന്ത്രവാദവും അന്ധവിശ്വാസങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി.ടി. തോമസ് നിയമസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റ പൂർണരൂപം
ദുർമന്ത്രവാദത്തിന്റേയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. ഒരു നിയമ നിർമ്മാണം നടത്തി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കേണ്ടത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറുകയാണ്. ഈ വിഷയങ്ങളെ പി.ടി. വളരെ ഗൗരവപൂർവ്വമാണ് നോക്കി കണ്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പി.ടി. നിയമസഭയിൽ ഒരു സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ തയ്യാറായതും. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി നിയമ നിർമ്മാണം നടത്താൻ തയ്യാറാവണം.
Story Highlights: elanthoor human sacrifice case uma thomas response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here