Advertisement

‘ഭഗവല്‍ സിംഗ് എന്ന പേരില്‍ അച്ഛന്‍റെ ചിത്രം പ്രചരിപ്പിക്കുന്നു’, മാനനഷ്ട കേസ് നല്‍കും; വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

October 12, 2022
Google News 3 minutes Read

ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗിന്‍റേതെന്ന പേരില്‍ തന്‍റെ അച്ഛന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കതിരെ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഗോകുല്‍ പ്രസന്നന്‍ എന്ന വിദ്യാര്‍ത്ഥിയാണ് തന്‍റെ പിതാവിന് നേരെ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞദിവസം നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പ്രസന്നന്‍ പങ്കെടുത്ത ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഗോകുല്‍ പറഞ്ഞു.(father’s picture circulated as bhagwal singh- gokul facebook post)

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

ഭഗവല്‍ സിങിന്‍റെ സിപിഐഎം ബന്ധം ആരോപിച്ചാണ് സിപിഐഎം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്‍ടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ പ്രസന്നനെതിരെ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയത്. രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ ആളെന്ന പേരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ തന്‍റെ അച്ഛന്‍റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും പത്തനംതിട്ട സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ഗോകുല്‍ പ്രസന്നന്‍ വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

എൻറെ പിതാവും സിപിഐഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെ എസ് ടി എയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആയ പി കെ പ്രസന്നൻ, കഴിഞ്ഞദിവസം സഖാവ് കോടിയേരി അനുസ്മരണം സിപിഐ(എം) ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതിൽ എൻറെ പിതാവും ഉണ്ടായിരുന്നു.. അതാണ് ഭഗവത് സിംഗ് എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട് അങ്ങനെയുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽ പേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈര്യജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്ട കേസ് നൽകുന്നതാണ്.

Story Highlights: father’s picture circulated as bhagwal singh- gokul facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here