സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ പാളിച്ചകളില്‍ സര്‍ക്കാരിന്റെ ഇടപെടൽ

സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ പാളിച്ചകളില്‍ ഇടപെട്ട് സര്‍ക്കാര്‍. ചില പോരായ്മകളുണ്ടെന്നും പരിഹാര നടപടികള്‍ തുടങ്ങിയതായും ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ 24 നോട് പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളുമായി ധനവകുപ്പ് ചര്‍ച്ച നടത്തിയിട്ടുണ്ട്.
പാളിപ്പോയ പരിരക്ഷ എന്ന പേരില്‍ 24 പുറത്തുവിട്ട വാര്‍ത്താ പരമ്പരകളോടാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. മെഡിസെപ് പദ്ധതിയില്‍ ചില പോരായ്മകള്‍ ഉണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയതായും ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍പറഞ്ഞു.
Read Also: മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരുടെയും പെൻഷൻകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല: രമേശ് ചെന്നിത്തല
ജില്ലാതലത്തില്‍ പരാതികള്‍ കെട്ടിക്കിടക്കുന്ന സാഹര്യത്തിലാണ് ഇന്‍ഷ്വറന്‍സ് പ്രതിനിധികളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. കുറ്റമറ്റ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ചില വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിരക്ഷ ഒഴിവാക്കി എല്ലാ ആശുപത്രികളേയും മെഡിസെപ്പിന് കീഴില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമാകുന്ന മാതൃകാ പദ്ധതിയായി മെഡിസെപ് മാറണമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Government involvement in Medisep failures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here