ഭഗവൽ സിംഗ് പാർട്ടി ബ്രാഞ്ച് അംഗമാണോ അല്ലയോ എന്നത് പ്രശനമല്ല, പാർട്ടിയോ പാർട്ടി വിരുദ്ധനോ എന്ന് നോക്കിയല്ല നടപടി : എം.വി ഗോവിന്ദൻ

നരബലി നവോത്ഥാന കേരളത്തിന് അപമാനകരമെന്ന് എം.വി ഗോവിന്ദൻ. അന്ധവിശ്വസ ജീർണതയാണ് ഇത്. പ്രശ്നം പൊലീസ് കണ്ടെത്തിയത് വലിയ കാര്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പ്രതി ഭഗവൽ സിംഗ് പാർട്ടി ബ്രാഞ്ച് അംഗമാണോ അല്ലയോ എന്നത് പ്രശനമല്ലെന്നും പാർട്ടിയോ പാർട്ടി വിരുദ്ധനോ എന്ന് നോക്കിയല്ല നടപടിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ശരിയായ നടപടി ഇക്കാര്യത്തിൽ കേരള പൊലീസ് സ്വീകരിച്ചു. തെളിവുകൾ നിയമത്തിനു മുന്നിൽ പോലീസ് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആശ ബോധ വൽക്കരണം നല്ല രീതിൽയിൽ നടത്തുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ കുറിച്ചും എം.വി ഗോവിന്ദൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിദേശത്ത് പോയത് കേരള വികസനത്തിനാണ്. പാർട്ടി ആലോചിച്ചാണ് മുഖ്യമന്ത്രി വിദേശ പര്യടനത്തിനു പോയത്. കേരള ഭാവിക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര. കേരള വികസനത്തിന് തടസം നിൽക്കാനാണ് വിദേശ യാത്രക്ക് എതിരായ പ്രചരണം. കോടിയേരിയുടെ മരണത്തെ തുടർന്ന് പിണറായി യാത്ര നീട്ടി വച്ചു. സംസ്കാരം കഴിഞ്ഞ ശേഷമാണു പോയത്. പിണറായിക്കു എതിരായ പ്രചാരണം വിലപ്പോകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Story Highlights: mv govindan about bhagaval singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here