Advertisement

മനുഷ്യമാംസം പാകംചെയ്ത് കഴിച്ചിട്ടില്ലെന്ന് ലൈലയും ഭഗവല്‍സിംഗും; ഒന്നും മിണ്ടാതെ ഷാഫി; പ്രതികള്‍ കോടതിയിലേക്ക്

October 13, 2022
2 minutes Read

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്. പ്രതികള്‍ നരബലിയുടെ പേരില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തി ഇരകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭഗവല്‍സിംഗും ലൈലയും ഇത് നിഷേധിച്ചു. കോടതിയിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ മാധ്യമങ്ങളോടായിരുന്നു ഇരുവരുടേയും പ്രതികരണം. ഷാഫി യാതൊന്നും പ്രതികരിച്ചില്ല. (elanthoor murder accused presented before court)

പ്രതികളെ ഹാജരാക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രതികളെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നീ മൂന്നുപേര്‍ ചേര്‍ന്നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. റഷീദ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരന്‍ എന്ന് പൊലീസ് പറയുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

ബലി നല്‍കാന്‍ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ നല്‍കാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലില്‍ കിടത്തി . ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അര്‍ധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയില്‍ തളിച്ചും ഭാഗ്യത്തിനായി പ്രാര്‍ത്ഥിച്ചു.

റോസ്ലിയെ ബലി നല്‍കിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാല്‍ റഷീദിനെ വീണ്ടും ഭഗവല്‍ ലൈല ദമ്പതികള്‍ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടര്‍ന്ന് ഇയാള്‍ തന്നെ ആണ് കൊച്ചിയില്‍ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തില്‍ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തില്‍ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

Story Highlights: elanthoor murder accused presented before court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top