ഐപിഎലോ പാകിസ്താൻ പര്യടനമോ?; താരങ്ങൾക്ക് തീരുമാനിക്കാമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്

2023 ഐപിഎലിൽ കളിക്കണോ പാകിസ്താൻ പര്യടനത്തിൽ കളിക്കണോ എന്നതിൽ താരങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്. ഏപ്രിലിലാണ് ന്യൂസീലൻഡിൻ്റെ പാക് പര്യടനം. നായകൻ കെയിൻ വില്ല്യംസൺ ഉൾപ്പെടെ വിവിധ താരങ്ങൾ പല ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഭാഗമാണ്. ഇവരിൽ പലരും അതാത് ടീമുകളുടെ പ്രധാന താരങ്ങളുമാണ്. അതുകൊണ്ട് തന്നെ പാകിസ്താൻ പര്യടനത്തിനു പോകണോ ഐപിഎൽ കളിക്കണോ എന്നതിൽ തീരുമാനം എടുക്കുക താരങ്ങൾക്കും ബുദ്ധിമുട്ടാവും. (ipl pakistan new zealand)
Read Also: വനിതാ ഐപിഎൽ: ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളും
ഏപ്രിൽ – മെയ് മാസങ്ങളിൽ പരിമിത ഓവർ മത്സരങ്ങൾക്കായാണ് ന്യൂസീലൻഡ് പാകിസ്താനിലെത്തുക. 5 വീതം ഏകദിന, ടി-20 മത്സരങ്ങൾ ന്യൂസീലൻഡ് കളിക്കും. ഏപ്രിൽ 13ന് ടി-20 പരമ്പരയോടെ ആരംഭിക്കുന്ന പര്യടനം മെയ് ഏഴിന് അവസാനിക്കും. ഐപിഎലിൻ്റെ കൃത്യമായ തീയതികൾ വന്നിട്ടില്ലെങ്കിലും ഈ സമയങ്ങളിലാണ് സാധാരണ മത്സരങ്ങൾ നടക്കാറ്.
അതേസമയം, വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്ന് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.
സോൺ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികൾ നൽകുക. ഇത് എങ്ങനെ വേണമെന്നതിൽ തീരുമാനം ആയിട്ടില്ല. നോർത്ത് (ധർമശാല/ജമ്മു), സൗത്ത് (കൊച്ചി/ വൈസാഗ്), സെൻട്രൽ (ഇൻഡോർ/നാഗ്പൂർ/റായ്പൂർ), ഈസ്റ്റ് (റാഞ്ചി/കട്ടക്ക്), നോർത്ത് ഈസ്റ്റ് (ഗുവാഹത്തി), വെസ്റ്റ് (പൂനെ/രാജ്കോട്ട്) എന്നീ സോണുകളും നിലവിൽ പുരുഷ ഫ്രാഞ്ചൈസികൾ ഉള്ള മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി, ചെന്നൈ, ലക്നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്‌മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും.
Read Also: വനിതാ ഏഷ്യാ കപ്പ്: തായ്ലൻഡിനെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ
സോൺ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികൾ നൽകുക. ഇത് എങ്ങനെ വേണമെന്നതിൽ തീരുമാനം ആയിട്ടില്ല. നോർത്ത് (ധർമശാല/ജമ്മു), സൗത്ത് (കൊച്ചി/ വൈസാഗ്), സെൻട്രൽ (ഇൻഡോർ/നാഗ്പൂർ/റായ്പൂർ), ഈസ്റ്റ് (റാഞ്ചി/കട്ടക്ക്), നോർത്ത് ഈസ്റ്റ് (ഗുവാഹത്തി), വെസ്റ്റ് (പൂനെ/രാജ്കോട്ട്) എന്നീ സോണുകളും നിലവിൽ പുരുഷ ഫ്രാഞ്ചൈസികൾ ഉള്ള മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി, ചെന്നൈ, ലക്നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്‌മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും.
Story Highlights: ipl pakistan tour new zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here