ഭര്‍ത്താവിനെ കുടുക്കാന്‍ എംഡിഎംഎ കെണിവച്ച മെമ്പറുടെ രാജി; പിന്നാലെ അവിശ്വാസ പ്രമേയം; വണ്ടന്മേട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

ഇടുക്കി വണ്ടന്മേട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസത്തെ യു ഡി എഫും ബിജെപിയും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയില്‍ ആണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. സിപിഐഎം അംഗം സിബി എബ്രഹാം ആയിരുന്നു പ്രസിഡന്റ്.
18 അംഗ ഭരണസമിതിയാണ് വണ്ടന്മേട് പഞ്ചായത്തിലുണ്ടായിരുന്നത്. എല്‍ഡിഎഫ് 8, യുഡിഎഫ് 6, ബിജെപി 3 എന്നിങ്ങനെയായിരുന്നു അംഗങ്ങളുടെ നില. ഒരു സ്വതന്ത്രനുമുണ്ടായിരുന്നു. എല്‍ഡിഎഫിന്റെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര അംഗം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. (ldf lost vandanmedu panchayat)
10 അംഗങ്ങള്‍ അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. മുന്‍പ് എല്‍ഡിഎഫിന് 9 അംഗങ്ങളുണ്ടായിരുന്നു. ഒരു വനിതാം അംഗം മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് രാജിവയ്‌ക്കേണ്ട സ്ഥിതി വന്നു. ഭര്‍ത്താവിനെ കുടുക്കാന്‍ എംഎഡിഎംഎ കെണിവച്ചത് പിടികൂടിയതിനെത്തുടര്‍ന്നായിരുന്നു വനിതാ അംഗത്തിന്റെ രാജി.
Story Highlights: ldf lost vandanmedu panchayat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here