Advertisement

മലയാലപ്പുഴ മന്ത്രവാദം; പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു

October 14, 2022
2 minutes Read
black magic malayalappuzha remand

മലയാലപ്പുഴയിൽ പ്രായപൂർത്തിയാക്കാതെ കുട്ടിയെ മന്ത്രവാദത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു. മന്ത്രവാദിനി ശോഭന എന്ന വാസന്തി, ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. (black magic malayalappuzha remand)

Read Also: മലയാലപ്പുഴയിലെ ദുർമന്ത്രവാദം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തെ കുറിച്ചുള്ള വാർത്ത 24 ഇന്നലെ പുറത്തുവിട്ടത്തിന് പിന്നാലെയാണ് പൊലീസ് മന്ത്രവാദിനിയെയും ഭർത്താവ് എന്ന് കരുതുന്ന യുവാവിനെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷം ആണ് പ്രതികളെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്കെതിരെ ഐ പി സി 420 508 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെയാണ് കോടതി രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തത്.

മന്ത്രവാദത്തിന് ഇരയാക്കിയ 17 വയസ്സുള്ള കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുട്ടി മാനസിക ബുദ്ധിമുട്ടിന് ചികിത്സ തേടുന്ന ആളാണെന്നും പൊലീസ് പറയുന്നു. മന്ത്രവാദി ചികിത്സയ്ക്കായി 20000 രൂപയാണ് ശോഭന എന്ന വാസന്തി ഇവരിൽനിന്ന് ഈടാക്കിയതെന്നും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മന്ത്രവാദിനിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുപുറമേ കൂടുതൽ പരാതികൾ ലഭിച്ചാൽ ഇവർക്കെതിരെ മറ്റു വകുപ്പുകൾ ചുമത്തുന്ന കാര്യവും പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് പ്രതികളെ റിമാന്റ് ചെയ്തത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.

സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകൾക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങൾക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

Read Also: മലയാലപ്പുഴയിലെ പരസ്യ മന്ത്രവാദം; സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെയെന്ന് വീണാ ജോര്‍ജ്

ലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെ വാസന്തി മഠത്തിലേക്ക് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധം ശക്തമായതോടെ മലയാലപ്പുഴ സി ഐയുടെ നേതൃത്വത്തിൽ മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Story Highlights: black magic malayalappuzha remand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top