ബഫർ സോൺ : കേരളം സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

ബഫർ സോൺ വിഷയത്തിൽ കേരളം സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും.
ജസ്റ്റിസ് ബി.ആർ ഗവായുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കാം എന്ന് ഇന്നലെ കോരളത്തിന്റെ അഭിഭാഷകരോട് വ്യക്തമാക്കിയത്.വന്യ ജീവി സാങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിശ്ചയിച്ച വിധിക്കെതിരെയാണ് കേരളം പുന പരിശോധന ഹർജി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ബഫർ സോൺ നടപ്പിലായാൽ ലക്ഷക്കണക്കിന് ആളുകളുടെ നിത്യജീവിതം ബുദ്ധിമുട്ടിലാകുമെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Story Highlights: buffer zone supreme court kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here