‘ദയാബായിയുടെ സമരം ഇനിയും ഒത്തുതീർത്തില്ലെങ്കിൽ യുഡിഎഫ് ഏറ്റെടുക്കും’; വി ഡി സതീശൻ

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.(govt need to settle dayabais strike says v d satheeshan)
ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയിട്ട് 13 ദിവസമായി. ഇനിയും ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം നടത്തുമെന്നും പോസ്റ്റിലുണ്ട്.
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
സർക്കാരിന് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് സമരസമിതി ഉന്നയിച്ചിരിക്കുന്നത്. എന്തെങ്കിലും പ്രഹസനം കാട്ടി സർക്കാരിന് സമരം അവസാനിപ്പിക്കാനാകില്ല. ഉന്നയിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നടപടി ഉണ്ടായാൽ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയിട്ട് 13 ദിവസമായി. ഇനിയും ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സമരം യു.ഡി.എഫ് ഏറ്റെടുക്കും. സംസ്ഥാനത്തിന്റെ എല്ലായിടത്തും യു.ഡി.എഫിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കും.സർക്കാരിന് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് സമരസമിതി ഉന്നയിച്ചിരിക്കുന്നത്. എന്തെങ്കിലും പ്രഹസനം കാട്ടി സർക്കാരിന് സമരം അവസാനിപ്പാക്കാനാകില്ല. ഉന്നയിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നടപടി ഉണ്ടായാൽ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂ.’
Story Highlights: govt need to settle dayabais strike says v d satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here