മാസ്ക് നിർബന്ധം: ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

പകർച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. അതേസമയം ലോകായുക്ത, സർവകലാശാല വി സി നിയമന ബില്ലുകളിൽ തീരുമാനമായില്ല.
കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കാര്യമായ പൊലീസ് പരിശോധന നടക്കുന്നില്ല.
Story Highlights: Mandatory masks: Governor signs ordinance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here