Advertisement

പീഡന പരാതിയിൽ നാവിക സേനാംഗത്തിനെതിരെ കേസ്

October 14, 2022
2 minutes Read

നാവിക സേനാംഗത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. കോളജ് വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേവി എഞ്ചിനീയർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്. നേവി ക്വാർട്ടേഴ്സിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.

ദക്ഷിണ മുംബൈയിലെ നേവി നഗറിലെ ഐഎൻഎച്ച്എസ് അശ്വിനിക്ക് സമീപം താമസിക്കുന്ന യുവതി ചൊവ്വാഴ്ചയാണ് പരാതി നൽകിയതെന്ന് കഫ് പരേഡ് പൊലീസ് അറിയിച്ചു. 2020 മുതൽ പെൺകുട്ടിക്ക് പ്രതിയെ അറിയാം. പിതാവിന്റെ പഴയ സുഹൃത്തിനെ കാണാൻ ഞായറാഴ്ച ഉച്ചയ്ക്ക് നേവി നഗറിലേക്ക് പോയെന്നും, അവിടെ വച്ച് പഴയ സുഹൃത്തും പ്രതിയുമായ സേനാംഗത്തെ ഇര വീണ്ടും കണ്ടുമുട്ടിയെന്നും പൊലീസ് പറയുന്നു.

ഇരുവരും പരസ്പരം നമ്പറുകൾ കൈമാറുകയും, പ്രതി ന്യൂ നേവി നഗറിലെ ക്വാർട്ടേഴ്സിലേക്ക് പെൺകുട്ടിയെ ക്ഷണിക്കുകയും ചെയ്തു. ക്വാർട്ടേഴ്സിൽ വച്ച് 29 കാരൻ കൗമാരക്കാരിയെ ബലാത്സംഗം ചെയ്യുകയും ഇത് മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ ഹോസ്റ്റലിൽ എത്തിയ യുവതി സുഹൃത്തുക്കളോടും മാതാപിതാക്കളോടും കാര്യം പറഞ്ഞു. സെക്ഷൻ 376 പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം അന്വേഷണം ആരംഭിച്ചു.

Story Highlights: Navy man booked after teen girl files rape complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement