Advertisement

വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്ന സംഭവം അറിഞ്ഞ പിതാവ് ആത്മഹത്യ ചെയ്തു

October 14, 2022
Google News 3 minutes Read

ചെന്നൈയിൽ കോളജ് വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ടുകൊന്ന സംഭവം അറിഞ്ഞ പിതാവ് ആത്മഹത്യ ചെയ്തു. കോളജ് വിദ്യാർഥിനിയായ സത്യ എന്ന 22കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പിതാവ് മാണിക്കത്തെ ഹൃദയാഘാതം എന്ന് കരുതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പക്ഷേ പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ഇദ്ദേഹം വിഷം കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. മദ്യത്തോടൊപ്പം വിഷം ചേർത്ത് കഴിക്കുകയായിരുന്നു. അതാണ് മരണകാരണമെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്. പ്രതി സതീഷിനെ പൊലീ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

വ്യാഴാഴ്ച രാവിലെ ചെന്നൈ സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണ് സംഭവം. ചെന്നൈ ഗിണ്ടി രണ്ടാം വർഷ ബിരുദ വിദ്യാർഥിനി സത്യയാണ് (20) കൊല്ലപ്പെട്ടത്. ചെന്നൈ ആദംപാക്കം സതീഷാണ് (23) പ്രതി. ഇരുവരും പതിവായി റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് സംസാരിക്കുന്നത് പതിവാണ്.

വ്യാഴാഴ്ച രാവിലെ ഇവർ തമ്മിൽ വഴക്കിടുകയും അതുവഴിവന്ന ഇലക്ട്രിക് ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിട്ടശേഷം സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെന്നൈ ത്യാഗരായർ നഗറിലെ സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയാണ് സത്യ. മാണിക്കം-രാമലക്ഷ്മി ദമ്പതികളുടെ മകളാണ്.

ഈയിടെയായി സതീഷുമായി സംസാരിക്കാൻ സത്യ താൽപര്യം കാണിക്കാത്തതാണ് കൃത്യം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സതീഷ് നിരന്തരം ശല്യപ്പെടുത്തുന്നതായി ആരോപിച്ച് സത്യയുടെ രക്ഷിതാക്കൾ ഒരാഴ്ച മുമ്പ് മാമ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സതീഷും സത്യയും തമ്മിൽ വഴക്കുണ്ടായതെന്ന് കരുതുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Story Highlights: Stalker Kills Chennai College Student; Father Dies By Suicide A Few Hours Later

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here