‘ദൈവം മറുപടി തരും’; ഒളിവിലിരുന്ന് പരാതിക്കാരിക്ക് എല്‍ദോസിന്റെ വാട്‌സ്ആപ്പ് സന്ദേശം

ബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വാട്‌സ്ആപ്പ് സന്ദേശം. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചു, കേസിൽ അതിജീവിക്കുമെന്നാണ് വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ചത്.(whatsapp message to the complainant from eldose kunnapillil)
ഒളിവിലിരുന്ന് കൊണ്ടാണ് പരാതിക്കാരിക്ക് എല്‍ദോസ് വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ് പരാതിക്കാരിയുടെ അടുത്ത സുഹൃത്തിന്റെ നമ്പറിലേക്ക് എല്‍ദോസ് സന്ദേശം അയച്ചത്. താന്‍ വിശ്വസിക്കുന്ന ദൈവം തക്ക മറുപടി നല്‍കുമെന്നാണ് സന്ദേശത്തില്‍ എല്‍ദോസ് പറയുന്നത്.
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
സന്ദേശത്തില്‍ എല്‍ദോസ് പറയുന്നത്:
”എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശു കൃസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും.”
പരാതിക്കാരിയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. അതേസമയം കേസിൽ കോവളം എസ്എച്ച്ഓ പ്രൈജു കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് പരാതിക്കാരി ജില്ലാ ക്രൈം ബ്രാഞ്ചിന് പരാതി നൽകി.
Story Highlights: whatsapp message to the complainant from eldose kunnapillil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here