Advertisement

‘എത്രയും വേഗം പൂര്‍ണ ആരോഗ്യവാനാകട്ടെ’; കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ സന്ദര്‍ശിച്ച് സ്പീക്കര്‍

October 15, 2022
Google News 2 minutes Read

ചികിത്സയില്‍ കഴിയുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരെ സന്ദര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മൈത്ര ആശുപത്രിയില്‍ എത്തിയാണ് ഷംസീര്‍ എ പി അബൂബക്കർ മുസ്‍ലിയാരെ കണ്ടത്. എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി അദ്ദേഹത്തിന് കർമ്മപഥത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെയെന്ന് സ്പീക്കര്‍ ആശംസിച്ചു.

രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാന്തപുരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യ നിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.

Read Also: എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും നന്മ ചെയ്യാനും മുൻകൈയെടുത്ത നേതാവ്: എ.പി.അബൂബക്കർ

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സംസാരിച്ചെന്നും മകന്‍ അബ്ദുൽ ഹകീം അസ്‌ഹരി അറിയിച്ചിരുന്നു.

Story Highlights: A N Shamseer Visits A P Abubakar Musliyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here