കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പ് രാവിലെ 10 മുതൽ

എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് 17ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷണന്‍. തിരുവനന്തപുരം ഇന്ദിരാഭവനില്‍ വെച്ച് വൈകീട്ട് നാലുമണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക.(aicc elections voting in kerala from 10am)
സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസര്‍ ജി പരമേശ്വ എംഎല്‍എയും അസി. പിആര്‍ഒ കെവി അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
വോട്ട് രേഖപ്പെടുത്താനുള്ള ഐഡി കാര്‍ഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെപിസിസി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കി വോട്ടെടുപ്പ് ദിവസം രാവിലെ ഒമ്പത് മുതല്‍ കെപിസിസി ഓഫീസിന്റെ മുന്നിലെ പ്രത്യേക കൗണ്ടറില്‍ നിന്നും അത് കൈപ്പറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ അറിയിച്ചു.
Story Highlights: aicc elections voting in kerala from 10am
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here