രാഹുല്‍ ഗാന്ധി ഒരു പരാജയപ്പെട്ട മിസൈൽ; പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധി ഒരു പരാജയപ്പെട്ട മിസൈലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഒരിക്കല്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ പുനരവതരിപ്പിക്കുന്നതിനാണ് ഭാരത് ജോഡോയിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബൊമ്മെ നയിക്കുന്ന ജനസങ്കല്‍പയാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്ര കര്‍ണാടകത്തിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു യാത്രയുടെ ഉദ്ദേശം എന്താണെന്നും അദ്ദേഹം ചോദിച്ചു.
Read Also: ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്തെ തകര്‍ക്കുന്നത്; രാഹുല്‍ ഗാന്ധി
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരുകയാണ്. ജി-7 രാജ്യങ്ങള്‍പോലും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനൊരു യാത്രയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Bharat Jodo Yatra To Relaunch “Failed Missile” Rahul Gandhi: Karnataka Chief Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here