Advertisement

പരസ്യ പ്രതികരണങ്ങള്‍ ഗ്രൂപ്പിസത്തിലേക്ക് നയിക്കുന്നു; വിഭാഗീയത ഏറ്റുപറഞ്ഞ് സിപിഐ

October 15, 2022
2 minutes Read
CPI report about sectarianism in party

പരസ്യ പ്രതികരണങ്ങള്‍ വിഭാഗീയതയിലേക്ക് നയിക്കുന്നുവെന്ന് സിപിഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ട്. പരസ്യ പ്രതികരണങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി – ആര്‍എസ്എസ് ആശയ ധാരകളെ ചെറുക്കാന്‍ പാര്‍ട്ടി സ്‌കൂളിങ് ശക്തമാക്കണമെന്നും സംഘടന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സിപിഐ ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ചാന്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടിലാണ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ വിഭാഗീയതക്ക് കാരണമാകുന്നു എന്ന വിലയിരുത്തല്‍. പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കണമെന്നും വിഭാഗീയതക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

Read Also: ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി തുടക്കം; സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം പുരോഗമിക്കുന്നു

ബിജെപി – ആര്‍എസ്എസ് ആശയ ധാരകളെ ചെറുക്കാന്‍ ദേശീയ തലത്തില്‍ പാര്‍ട്ടി വിദ്യാഭ്യാസത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബ്രാഞ്ച്, സെക്രട്ടറിമാര്‍മുതല്‍ ജില്ല സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് സംസ്ഥാന കൗണ്‍സില്‍ ചിട്ടയായ സ്‌കൂളിംഗ് നടപ്പാക്കണം. ജില്ല സെക്രട്ടറിമാര്‍ മുതല്‍ മുകളിലേക്ക് ദേശീയ കൗണ്‍സില്‍ ക്ലാസ് ഒരുക്കണമെന്നുമാണ് നിര്‍ദ്ദേശം. ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ ആണ് ക്ലാസുകള്‍ നടത്തേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടുകളിലെ ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസം നടക്കും.

Story Highlights: CPI report about sectarianism in party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top