‘നീതി വൈകുന്നത് അനീതി’; നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങൾക്കും ലഭ്യമാക്കണം: മോദി

നിയമ നീതി വ്യവസ്ഥ സമയബന്ധിതമായി പരിഹാരം കൽപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നീതി വൈകുന്നത് അനീതിയാണ്. നിയമ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങൾക്കും ലഭ്യമാക്കണം.(Delayed justice is the biggest challenge the country faces- PM Modi)
കൊളോണിയൽ നിയമങ്ങൾ ഇല്ലതാക്കേണ്ടത് പ്രധാനമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി എന്നും മോദി പറഞ്ഞു. കേസുകളിൽ നീതി വൈകുന്നത് വലിയ വെല്ലുവിളിയാണ്. തർക്കങ്ങളിൽ പ്രശ്ന പരിഹാരം പെട്ടെന്ന് ഉണ്ടാകണമെന്നും മോദി പറഞ്ഞു. സാങ്കേതിക വിദ്യ നിയമവ്യവസ്ഥയുടെ അനിവാര്യ ഘടകമായി കഴിഞ്ഞു, 5g വരുന്നതോടെ ഇത് കൂടുതൽ ശക്തമാക്കും.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
നീതി നിർവഹണത്തിൽ പ്രാദേശിക ഭാഷകൾക്ക് നിർണായക സ്വാധീനം ഉണ്ട്. നിയമങ്ങൾ പ്രാദേശിക ഭാഷയിൽ ആയാൽ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നും നരേന്ദ്ര മോദി വിശദീകരിച്ചു.
Story Highlights: Delayed justice is the biggest challenge the country faces- PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here