എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതി; യുവതിയെ സ്വകാര്യ റിസോര്‍ട്ടുകളില്‍ എത്തിച്ച് തെളിവെടുക്കും

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതിയില്‍ ഇന്ന് പരാതിക്കാരിയെ തെളിവെടുപ്പിന് എത്തിക്കും. കോവളം ഗസ്റ്റ് ഹൗസിലും മറ്റ് സ്വകാര്യ റിസോര്‍ട്ടുകളിലും യുവതിയെ എത്തിച്ചാണ് തെളിവെടുക്കുക. തന്നെ കോവളം റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിനെതിരെ യുവതിയുടെ മൊഴി. (evidence collection rape case against eldhose kunnappillil)
എല്‍ദോസ് കുന്നപ്പിള്ളില്‍ നിലവില്‍ ഒളിവിലാണ്. എംഎല്‍എയുടെ പെരുമ്പാവൂരിലെ വീട് അടച്ചിട്ട നിലയിലാണ്. എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കെപിസിസിയും കടുത്ത നടപടിക്ക് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
Story Highlights: evidence collection rape case against eldhose kunnappillil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here