ഓർമകളിൽ ഒരു ‘ഇടം’ തേടി; കണ്ണും മനസും നിറച്ച് പ്രേക്ഷക ശ്രദ്ധനേടി ഷോർട്ട്ഫിലിം

നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ഒരിടം കാണും. സന്തോഷത്തിലും സങ്കടത്തിലും ഓടി എത്തണമെന്ന് നമ്മൾ ആഗ്രഹിക്കുന്നമെന്ന്, ചേർത്തുനിർത്തണമെന്ന് മോഹിക്കുന്ന ഒരിടം. ആശങ്കകളും വേദനകളും തളർത്തുമ്പോൾ നാം ഓരോരുത്തരും മടങ്ങി പോകാനാഗ്രഹിക്കുന്ന ഇടങ്ങളുടെ കഥയുമായി എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ഒറിജിനൽസ് അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം ‘ഇടം’. ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രം ആളുകൾക്കിടയിൽ ശ്രദ്ധേയമാകുകയാണ്.
ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്ന് പോവുന്ന കിരൺ എന്ന യുവാവിന്റെയും അവന് താങ്ങും തണലുമായി നിൽക്കുന്ന അമ്മയുടെയും കഥയാണിത്. ജീവിതത്തിൽ നേരിട്ട കയ്‌പേറിയ അനുഭവങ്ങളും കടുത്ത യാഥാർഥ്യങ്ങളും നൽകുന്ന സമ്മർദ്ദം താങ്ങാനാവാത്ത ഒരു ഘട്ടത്തിൽ ഏതൊരു മനുഷ്യനെയും പോലെ സ്വന്തം വീട്ടിലേക്ക് തിരികെ പോവുകയാണ് കിരൺ. ആ യാത്ര അവന്റെ പ്രിയപ്പെട്ട അമ്മയുടെ അടുത്തേക്കാണ്. ഒപ്പം അവൻ നെഞ്ചോട് ചേർത്ത് വെച്ച ഓർമ്മകളിലേക്കും.
Read Also: ഹോററോ… ത്രില്ലറോ…കുടുംബ ചിത്രമോ !!!കാഴ്ചക്കാരെ പിടിച്ചിരുത്തി ‘വിചിത്രം’ | Vichithram Review
മികച്ച സംവിധാന മികവും അതിമനോഹരമായ ദൃശ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകത. ഒപ്പം ഹൃദ്യമായ അഭിനയ മുഹൂർത്തങ്ങളാലും സമ്പന്നമാണ് ഇടം. അമ്പരപ്പിക്കുന്ന അഭിനയ മികവാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ കാഴ്ച്ചവെച്ചിരിക്കുന്നത്. സംഗീതവും ശബ്‌ദ സംവിധാനവും ഏറെ കൈയടി അർഹിക്കുന്നുണ്ട്.
കാലിക പ്രസക്തിയുള്ള വിഷയങ്ങളെ എന്നും കൃത്യമായി അവതരിപ്പിക്കുന്ന, വിനോദവും വാർത്തയും പ്രേക്ഷകന് സമ്മാനിക്കുന്ന ഇൻസൈറ്റ് മീഡിയ സിറ്റിയുടെ പുതിയ ഡിജിറ്റൻ സംരംഭമായ ഫ്ളവേഴ്സ് ഒറിജിനൽസിന്റെ ഹ്രസ്വചിത്രങ്ങളൊക്കെ വളരെ മികവ് പുലർത്തുന്നവയാണ്. അത്തരത്തിലൊരു ഷോർട്ട് ഫിലിമായി ഇടവും മാറുന്നു. മലയാളിയുടെ ആസ്വാദന കാഴ്ച്ചപാടുകൾക്ക് പുതിയ ഭാവം നൽകിയ ഫ്ളവേഴ്സ് ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഏറെ സജീവമാണ്. ആശയവും അവതരണവും കൊണ്ട് സമ്പന്നമായ ഹ്രസ്വ ചിത്രങ്ങൾ പ്രേക്ഷകന്റെ മുന്നിലെത്തിക്കുകയാണ് ഫ്ളവേഴ്സ് ഒറിജിനൽസ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here