Advertisement

ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി തുടക്കം; സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം പുരോഗമിക്കുന്നു

October 15, 2022
Google News 3 minutes Read

ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയില്‍ തുടക്കമായി. പ്രായപരിധി അടക്കമുള്ള സംഘടന വിഷയങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കുകയാണ്. കേരളത്തിലെ യുഡിഎഫ് ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവ് ജി ദേവരാജന്‍ പാര്‍ട്ടി കോണ്ഗ്രസ് വേദിയില്‍ പങ്കെടുത്തു. (national flag hoisted in cpi party congress for the first time)

ചരിത്രത്തിലാദ്യമായി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വിജയവാഡയിലെ ഗുരുദാസ് ദാസ് ഗുപ്ത നഗര്‍ വേദിയായി.മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എട്ടുകുറി കൃഷ്ണ മൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി ഡി.സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തി.

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

ചൈന അടക്കം 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്.ഉത്ഘാടന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചര്യ, എന്നിവര്‍ക്കൊപ്പം ഫോര്‍ വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും ആശംസ അര്‍പ്പിച്ചു.ദേശീയ ഇടത് ഐക്യത്തിന്റ ഭാഗമായി ക്ഷണിച്ചിരുന്നെങ്കിലും ആര്‍എസ്പി പരിപാടിയില്‍ പങ്കെടുത്തില്ല. പ്രായപരിധി, യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കും ഉള്ള പ്രതിനിത്യം തുടങ്ങി ദേശീയ കൗണ്‍സില്‍ നിര്‍ദേശങ്ങളില്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും.

Story Highlights: national flag hoisted in cpi party congress for the first time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here