തലയോട്ടികള്‍ കൊണ്ടൊരു പള്ളി; ചാപ്പല്‍ ഓഫ് ബോണ്‍സിന്റെ കഥ

ഭിത്തികളിലും, തൂണുകളിലുമെല്ലാം മനുഷ്യന്റെ തലയോട്ടികള്‍ എല്ലുകള്‍, ചുവരുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ; ‘ഞങ്ങള്‍ അസ്ഥികളായി ഇവിടെയുണ്ട്, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു’ ‘ജനന ദിനത്തെക്കാള്‍ നല്ലത് മരണ ദിവസമാണ്’..(story of chapel of bones used 40,000 corpses)
ഇത് വെറുമൊരു കെട്ടിടമില്ല, ഒരു പള്ളിയുടെ കഥയാണ്. ചാപ്പല്‍ ഓഫ് ബോണ്‍സ്, കാപെല ഡോസ് ഓസോസ് എന്നെല്ലാമാണ് ഈ പള്ളി അറിയപ്പെടുന്നത്. പോര്‍ച്ചുഗലിലെ എവോര എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കേള്‍ക്കുമ്പോള്‍ ഒരു അത്ഭുതം തോന്നിയേക്കാം, എന്നാല്‍ ഇത് പണി കഴിപ്പിച്ചത് ഒരു ഫ്രാന്‍സിസ്‌കന്‍ സന്യാസി ആണെന്നാണ് ചരിത്രം പറയുന്നത്. പോര്‍ചുഗലിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഇന്റീരിയര്‍ ചാപ്പലാണ് ഇത് . മനുഷ്യന്റെ തലയോട്ടികളും എല്ലുകളും കൊണ്ട് അലങ്കരിച്ച ഭിത്തികളാണ് ഈ ചാപ്പലിന് ഇത്തരമൊരു പ്രശസ്തിയുണ്ടാക്കിയത്.
ഏകദേശം 5,000 മൃതദേഹങ്ങള്‍ കൊണ്ടാണ് ചാപ്പലിന്റെ ചുവരുകള്‍ ഇങ്ങനെ അലങ്കരിച്ചിട്ടുള്ളത്. ചാപ്പലിന്റെ അള്‍ത്താരയില്‍ ഉള്‍പ്പെടെ തിങ്ങിയിരിക്കുന്നത് മനുഷ്യ തലയോട്ടിയും അസ്ഥിയുമെല്ലാമാണ്. 16 ആം നൂറ്റാണ്ടില്‍ ഉള്ള പോര്‍ചുഗലിലെ ഈ പുരാതന ദേവാലയത്തിന് പിന്നില്‍ ഒരു ഉദ്ദേശമുണ്ട്. മനുഷ്യന്‍ അവന്റെ തിരക്കുപിടിച്ച ജീവിതത്തിലെ നൈമിഷികത തിരിച്ചറിയാനും, ആത്യന്തികമായി വെറും തലയോട്ടികളും, എല്ലുകഷങ്ങളും മാത്രം ആണ് തങ്ങള്‍ എന്ന ബോധ്യം ഉണ്ടാക്കലുമായിരുന്നു, ഇതിന് പിന്നില്‍ എന്ന് കരുതുന്നു.
എവോറയുടെ സെമിത്തേരികളില്‍ അടക്കം ചെയ്തിരുന്ന അസ്ഥികളാണ് ഇവിടെ ചുവരുകളില്‍ ചേര്‍ത്തിരിക്കുന്നത്. പ്രാദേശിക ശ്മശാനങ്ങളിലെ സ്ഥലപരിമിതി മൂലം കുഴിച്ചു പുറത്തെടുത്ത ഈ അസ്ഥികള്‍ ഒടുവില്‍ ഇത്തരത്തില്‍ അലങ്കരിക്കുവാന്‍ സന്യാസിമാര്‍ തീരുമാനിക്കുകയായിരുന്നു.
Read Also: 2000 ചോക്ലേറ്റ് തൂവലുകൾ കൊണ്ട് ഒരു ഫീനിക്സ് പക്ഷി; ശ്രദ്ധനേടി വിഡിയോ
1845 മുതല്‍ 1848 വരെ സാവോ പെഡ്രോ ഗ്രാമത്തിലെ ഇടവക പുരോഹിതനായിരുന്ന അന്റോണിയോ ഡാ അസെന്‍കോ ടെലിസ് എഴുതിയ ഒരു കവിതയും ഈ ചാപ്പലില്‍ കാണാം, അത് ഇങ്ങനെയാണ്,
‘ഇത്ര തിടുക്കത്തില്‍ നിങ്ങള്‍ എങ്ങോട്ട് പോകുന്നു
യാത്ര നിര്‍ത്തു, നിങ്ങള്‍ ഇപ്പോള്‍ കാണുന്നതിലും വലിയ സത്യം മറ്റൊന്നില്ല
നിങ്ങളെപ്പോലെ തന്നെ ജീവിച്ച എത്രയോ പേര്‍ലോകത്തുനിന്നും കടന്നുപോയെന്ന് ചിന്തിക്കു
എല്ലാവരും അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ നന്നായിരിക്കും
ലോകത്തിന്റെ ആശങ്കകളില്‍ നിങ്ങള്‍ മുഴുകി പോയിരിക്കുന്നു
മരണത്തെക്കുറിച് വളരെ കുറച്ച് മാത്രം ചിന്തിക്കുന്നു
യാദൃച്ഛികമായി എങ്കിലും നിങ്ങള്‍ ഇവിടെ എത്തിയെങ്കില്‍ ഇനിയെങ്കിലും നില്‍ക്കൂ
എത്ര സമയം നിങ്ങള്‍ നില്‍ക്കുന്നുവോ അത്രയും നിങ്ങളുടെ യാത്ര മുന്നോട്ട് പോകും’.
Read Also: ഇതിലും വലിയ സമ്മാനമുണ്ടോ? മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകൾ ടാറ്റൂ ചെയ്ത് പെൺകുട്ടി; ഹൃദയം കവരുന്ന വിഡിയോ
18.7 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള മൂന്ന് സ്പാനുകളാല്‍ രൂപപ്പെട്ടതാണ് ഈ ചാപ്പല്‍. എട്ട് തൂണുകളിലും മേല്‍ക്കൂരയിലും തലയോട്ടികളും, എല്ലുകളും സിമന്റില്‍ ഉറപ്പുച്ചിരിക്കുന്നു. തലയോട്ടികളില്‍ ചിലത് ഗ്രാഫിറ്റി കൊണ്ട് വരച്ചിട്ടുണ്ട്. ചാപ്പലില്‍ രണ്ട് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്, ഒന്ന് ഒരു കുട്ടിയുടെയും, മറ്റൊന്ന് പ്രായ പൂര്‍ത്തിയായ മനുഷ്യന്റെയും.
ഇന്ന് നിരവധി സഞ്ചാരികളാണ് കാപെല ഡോസ് ഓസോസ് സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരുന്നത്. പോര്‍ച്ചുഗലില്‍ മാത്രമല്ല, റോമിലെ കപ്പൂച്ചിന്‍ ക്രിപ്റ്റും, ഏകദേശം, 3700 സന്യാസിമാരുടെ അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച ചാപ്പലാണ്. ചെക്ക് റിപ്പബ്ലിക്കിലെ കുത്ന ഹോറയിലുള്ള ‘സെഡ്ലെക് ഒസുറിയും ഇത്തരത്തില്‍ പ്രസിദ്ധമായ മറ്റൊരു ചാപ്പലാണ്.
Story Highlights: story of chapel of bones used 40,000 corpses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here