Advertisement

കൊല്ലത്ത് നിന്ന് 4 കഞ്ചാവ് ചെടികൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് എക്സൈസ്

October 16, 2022
Google News 2 minutes Read
4 cannabis plants found in Kollam

കേരള സർക്കാർ നടത്തി വരുന്ന എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 4 കഞ്ചാവ് ചെടികൾ കണ്ടെത്തി. തൃക്കടവൂർ കരീപ്പുഴ തെക്കേച്ചിറക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ( 4 cannabis plants found in Kollam ).

Read Also: ‘കഞ്ചാവ് ഉപയോഗിച്ചതിന് ആരും ജയിലില്‍ കിടക്കേണ്ട കാര്യമില്ല’; ജോ ബൈഡനെ പിന്തുണച്ച് കമലാ ഹാരിസ്

കുരീപ്പുഴ തെക്കേചിറ ഐക്കര മുക്കിൽ നിന്നും പാണം മുക്കം പോകുന്ന റോഡിൽ കുളങ്ങര പടിഞ്ഞാറ്റത്തിൽ അനിൽ കുമാറിന്റെ പുരയിടത്തിന് മുൻവശത്ത് നിന്നാണ് നാല് കഞ്ചാവ്‌ ചെടികൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ യുവാക്കൾ കൂട്ടമായി എത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു.

Story Highlights: 4 cannabis plants found in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here