‘സുധാകരന് മറുപടി പറയേണ്ടത് ഉമ്മൻചാണ്ടിയും, ചെന്നിത്തലയും, സതീശനും, ഹസ്സനും, ശിവകുമാറും’ : പോസ്റ്റുമായി ആനാവൂർ നാഗപ്പൻ

തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് സുധാകരൻ പറഞ്ഞത് അദ്ദേഹത്തിൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരിക്കുമെന്ന് സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മറുപടി പറയേണ്ടത് ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും, വി ഡി സതീശനും, എംഎം ഹസ്സനും, വിഎസ് ശിവകുമാറും ഒക്കെയാണ് .ഇവർ കൊള്ളാത്തവർ ആണെന്നാണ് കെ സുധാകരൻ പറഞ്ഞുവച്ചതിന്റെ പച്ചമലയാളമെന്ന് ആനാവൂർ നാഗപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.(anavaoor nagappan against k sudhakaran)
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
ആനാവൂർ നാഗപ്പൻ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ …
തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് സുധാകരൻ പറഞ്ഞത് അദ്ദേഹത്തിൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരിക്കും. അതിന് മറുപടി പറയേണ്ടത് ശ്രീ ഉമ്മൻചാണ്ടിയും ശ്രീ രമേശ് ചെന്നിത്തലയും, ശ്രീ വി ഡി സതീശനും, എംഎം ഹസ്സനും, വിഎസ് ശിവകുമാറും ഒക്കെയാണ്. ഇവർ വിശ്വസിക്കാൻ കൊള്ളാത്തവർ ആണെന്നാണ് കെ സുധാകരൻ പറഞ്ഞു വച്ചതിന്റെ പച്ചമലയാളം.
ഇന്ത്യയിലും പുറത്തുമുള്ള ഒരുപാട് മഹാപണ്ഡിതന്മാർ രാമായണം എന്ന മഹാകാവ്യം വ്യാഖ്യാനിച്ചിട്ടുണ്ട്. രാമായണത്തിലെ പ്രൗഢഗംഭീരമായ ആഖ്യാനങ്ങൾ പലതും ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ശ്രീരാമനെയും ലക്ഷ്മണനെയും കുറിച്ചുള്ള സുധാകരന്റെ ആഖ്യാനം സുധാകര രാമായണത്തിലെ കാണാനാകൂ. പുഷ്പക വിമാനത്തിൽ നിന്നും ശ്രീരാമനെ തള്ളിയിട്ട് കൊല്ലാൻ ലക്ഷ്മണൻ ശ്രമിച്ചു എന്ന അദ്ദേഹത്തിൻറെ ആഖ്യാനം ഇതുവരെ ആരും ചിന്തിച്ചിട്ടുണ്ടാവില്ല.
Story Highlights: anavaoor nagappan against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here