Advertisement

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ

October 16, 2022
Google News 2 minutes Read
congress presidential election tomorrow

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നാളെ. എ.ഐ.സി.സി യിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്. രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ വോട്ട് ചെയ്യാം. ( congress presidential election tomorrow )

വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. മുതിർന്ന നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച ഉത്തർപ്രദേശിലാണ് തരൂർ അവസാന ദിവസം പ്രചാരണം നടത്തുക. ഇന്ന് രാവിലെ ലഖ്‌നൗവിൽ തന്റെ ‘ബാറ്റിൽ ഒഫ് ബിലോംഗിംഗ്’ എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷാ പ്രകാശനത്തിന് ശേഷം ഉച്ചയ്ക്ക് ലഖ്‌നൗ പി.സി.സിയിലെത്തി നേതാക്കളെ കാണും.

ഇന്നലെ അദ്ദേഹം ഗോഹട്ടി പി.സി.സിയിൽ പ്രചാരണം നടത്തി. നാളെ തരൂരിന് തിരുവനന്തപുരത്താണ് വോട്ട്. ഖാർഗെ പ്രചാരണത്തിന് ശേഷം ഇന്നലെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ ചേർന്നിട്ടുണ്ട്. 2000ൽ ആണ് ഇതിന് മുൻപ് കൊൺഗ്രസിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദയ്ക്കെതിരെ 98.75ശതമാനം വോട്ട് നേടി സോണിയാ ഗാന്ധി ജയിച്ചു. സാധുവായ 7542 വോട്ടുകളിൽ 7448 ഉം സോണിയയ്ക്ക് ലഭിച്ചപ്പോൾ പ്രസാദയ്ക്ക് വോട്ടു ചെയ്തത് 94 പേർ മാത്രം.

Story Highlights: congress presidential election tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here