നരബലി കേസ്; ഭഗവൽ സിങിൻറെ വീട്ടിലെത്തിച്ചത് 40 അടി താഴ്ചയിലുള്ള മൃതദേഹം വരെ കണ്ടെത്താനാകുന്ന നായ്ക്കളെ

നരബലി കേസിലെ വിശദ പരിശോധനയ്ക്കായി ഭഗവൽ സിങിൻറെ വീട്ടിലും പരിസരത്തും പൊലീസ് എത്തിച്ചത്, ബൽജിയം മലിനോയിസ് ഇനത്തിലുള്ള നായ്ക്കളെ. 40 അടിവരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവാണ് പരിശീലനം ലഭിച്ച ബൽജിയം മലിനോയിസ് നായ്ക്കളുടെ പ്രത്യേകത. ( human sacrifice; Belgian Malinois dogs inspect Bhagaval Singh’s house ).
മായയും മർഫിയും കേരള പൊലീസിൻ്റെ മുതൽകൂട്ടാണ്. 40 അടി താഴ്ചയിലുള്ള പഴകിയതും അഴുകിയതുമായ മൃതദേഹങ്ങൾ കണ്ടെത്താൻ സമർത്ഥരാണ് ഈ നായ്ക്കൾ. ഇവരെയാണ് ഇലന്തൂരിലെ ഇരട്ടബലി നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി പൊലീസ് എത്തിച്ചത്. കൂടുതൽ മൃതദേഹങ്ങൾ മണ്ണിനടയിൽ ഉണ്ടാകാമെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read Also: നരബലി : ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പെട്ടിമുടി ദുരന്തത്തിൽ സഹായിച്ച നായയും
5 മണിക്കൂറിനിടയിൽ 5 ഇടങ്ങളാണ് മായയും മർഫിയും അന്വേഷണ സംഘത്തിന്ന് കാട്ടി കൊടുത്തത്. റോസ്ലിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് 30 മീറ്റർ അകലെയുള്ള മരച്ചുവട്ടിൽ നിന്ന് അസ്ഥി കണ്ടെടുത്തതും ഇതേ നായ്ക്കൾ തന്നെ. പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയിൽ എട്ട് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മായയായിരുന്നു. കൊക്കയാറിലാകട്ടെ ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് മൃതദേഹങ്ങളും മായയോടൊപ്പം മർഫിയും കണ്ടത്തി.
പൊലീസ് നേനയിലെ 17 നായ്ക്കൾ കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കർ വിഭാഗത്തിൽപെട്ടവയാണ്. 13 നായ്ക്കളെ സ്ഫോടകവസ്തുക്കൾ കണ്ടെത്താനാണ് ഉപയോഗിക്കുന്നത്. മായയും മർഫിയും എയ്ഞ്ചലുമാണ് മൃതദേഹങ്ങൾ കണ്ടെത്താനുളള ദൗത്യം ഏറ്റെടുക്കുന്നത്.
Story Highlights: human sacrifice; Belgian Malinois dogs inspect Bhagaval Singh’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here