ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിൽ

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും താഴേക്ക്. 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. പട്ടികയിൽ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങീ അയൽ രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ. ( India Ranks 107 on Global Hunger Index, Behind Pak, Sri Lanka ).
പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സിന്റെ വെബ്‌സൈറ്റ് ശനിയാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ യുദ്ധം പ്രതിസന്ധി സൃഷ്ടിച്ച അഫ്ഗാനിസ്താൻ മാത്രമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ള ഏക രാജ്യം.
ചൈന, തുർക്കി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ. മുൻ വർഷം 101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2022ൽ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനം കൂടി ഇന്ത്യ പിന്നാക്കം പോയി. 29.1 ആണ് ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്കോർ.ഇ ന്ത്യയിലെ സാഹചര്യം ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ബെലാറൂസ് ആണ് പട്ടികയിൽ ഒന്നാമത്. ബോസ്നിയ, ചിലെ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. നരേന്ദ്ര മോദി സർക്കാരിന്റെ 8 വർഷത്തെ ഭരണം കാരണം 2014 മുതൽ രാജ്യത്തിന്റെ സ്കോർ കൂടുതൽ മോശമാകുകയാണെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് കോൺഗ്രസ് എംപി പി ചിദംബരം പ്രതികരിച്ചു. അതേസമയം പട്ടിണി സൂചിക തയ്യാറാക്കുന്ന രീതി അശാസ്ത്രീയമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Story Highlights: India Ranks 107 on Global Hunger Index, Behind Pak, Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here