Advertisement

ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ എം.ഡി.എം.എ വിൽപ്പന; ബി ടെക്ക് ബിരുദധാരികളായ യുവാക്കൾ പിടിയിൽ‌

October 16, 2022
Google News 2 minutes Read
MDMA sales; B Tech graduates arrested

ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തിയ ബി ടെക്ക് ബിരുദധാരികളായ യുവാക്കൾ പിടിയിൽ‌. പാലാഴി അത്താണിയിലെ സ്വകാര്യ അപാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന സംഘമാണ് പൊലീസിന്റെ വലയിലായത്. മേപ്പാടി സ്വദേശി മുഹമ്മദ് ഷാമിൽ റഷീദ്, അത്തോളി സ്വദേശി ഫൻഷാസ്, വയനാട് കപ്പംകൊല്ലി സ്വദേശി നൗഫൽ അലി എന്നിവരെയാണ് അപ്പാർട്ട്മെന്റിൽ നിന്ന് പിടികൂടിയത്. ( MDMA sales; B Tech graduates arrested ).

Read Also: ലഹരിക്കെതിരെ 181 വനിതാ ഹെല്‍പ്പ് ലൈനില്‍ ടെലി കൗണ്‍സിലിംഗും

പാലാഴിയിലെ എം.എൽ.എ റോഡിലുള്ള ഒരു സ്വകാര്യ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 31.30 ഗ്രാം എം.ഡി.എം.എ, 450 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാബ്, 780 മില്ലിഗ്രാം എക്സ്റ്റസി പിൽ, 11.50 ഗ്രാം കഞ്ചാവ്, 3 മില്ലിഗ്രാം ഹാഷിഷ് ഓയിൽ, ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. കോഴിക്കോട് സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ പ്രത്യേക പരിശോധനയിലാണ് വൻ ലഹരിമരുന്ന് സംഘം പിടിയിലായത്.

ഹോട്ടലുകൾ, ഫ്‌ളാറ്റുകൾ, വാടക വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടത്തുന്നുണ്ടെന്ന വിവരം ഡാൻസാഫിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ലോഡ്ജിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ യുമായി അരിക്കോട് സ്വദേശിയായ യുവതിയും കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശിയും പിടിയിലായിരുന്നു.

Story Highlights: MDMA sales; B Tech graduates arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here