പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിലാക്കി ലഹരി നൽകി പീഡിപ്പിച്ച സംഭവം; പ്രതികൾക്കായി വലവിരിച്ച് പൊലീസ്

പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂർത്തിയാവത്ത പെൺകുട്ടിയെ തടങ്കലിലാക്കി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി വലവിരിച്ച് പൊലീസ്. കഞ്ചാവ്, മദ്യം, എംഡിഎംഎ എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. ( minor girl raped in palakkad ).
നാടിനെ നടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് 14 കേസുകളാണ് ഒറ്റപ്പാലം പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യവും കഞ്ചാവും മാരകമയക്ക് മരുന്നായ എംഡിഎംഎയും അടക്കം നൽകി വിവിധയിടങ്ങളിൽവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ വെച്ചാണ് പീഡനം നടന്നത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ
കേസിൽ 14 പ്രതികളെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് വിവിധയിടങ്ങളിൽവെച്ച് പീഡനം നടന്നത്. മൊഴിയെടുപ്പിനിടെ കുട്ടി തന്നെയാണ് ലഹരി നൽകി പീഡിപ്പിച്ച വിവരം പൊലീസിനോട് തുറന്ന് പറഞ്ഞത്. പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
Story Highlights: minor girl raped in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here