”വിധികർത്താക്കൾ നിറത്തിന്റെ പേരിൽ വിവേചനം കാട്ടി”; ട്രാൻസ്ജൻഡർ കലോത്സവത്തിൽ പ്രതിഷേധം

തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിൽ സംഘാടകർക്കെതിരെ വ്യാപക പ്രതിഷേധം. നിറത്തിന്റെ പേരിൽ വിധികർത്താക്കൾ വിവേചനം കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പല വിഭാഗങ്ങളായാണ് ട്രാൻസ്ജൻഡേർസ് മത്സരങ്ങളിൽ പങ്കെടുത്തത്. ( Protest at Transgender Art Festival ).
Read Also: പ്രൊഫഷണൽ ഫുട്ബോളിൽ ബൂട്ട് കെട്ടുന്ന ആദ്യ ട്രാൻസ്ജൻഡർ; ചരിത്രമെഴുതി മറാ ഗോമസ്
മത്സരങ്ങളുടെ ഫലം പുറത്തു വന്നതിന് ശേഷമാണ് ചിലർ പ്രതിഷേധവുമായെത്തിയത്. നിറത്തിന്റെ പേരിൽ തങ്ങൾക്ക് സമ്മാനം നഷ്ടമായെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. ഇതിന് തൊട്ടുപിന്നാലെ വിധികർത്താക്കൾ വേദി വിട്ട് പുറത്തേക്ക് പോവുകയും ചെയ്തു. മന്ത്രി ആർ. ബിന്ദു, ആന്റണി രാജു എന്നിവരാണ് സമ്മാനദാനച്ചടങ്ങിൽ പങ്കെടുത്തത്.
Story Highlights: Protest at Transgender Art Festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here