ഇന്ത്യയിൽ 1.5 ലക്ഷം കണ്ടന്റ് ക്രിയേറ്റഴ്‌സ് പ്രതിമാസം നേടുന്നത് 16,000 മുതൽ 200,000 രൂപ വരെവരുമാനം

യുട്യൂബിനും ഇൻസ്റ്റഗ്രാമിനുമെല്ലാം ഇപ്പോൾ കാഴ്ചക്കാർ ഏറെയാണ്. യുട്യൂബിൽ ഷോർട് വിഡിയോകള്‍ കൂടെ വന്നതോടെ കാഴ്ചക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ ഇന്ത്യയിൽ കണ്ടന്റ് ക്രിയറ്റേഴ്സിന്റെ എണ്ണവും കൂടുതലാണ്. വിവിധ തരത്തിലുള്ള കണ്ടന്റുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ കുറഞ്ഞത് 8 കോടി പേരെങ്കിലും ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇവരില്‍ ഏകദേശം 1.5 ലക്ഷം പേര്‍ക്കു മാത്രമാണ് കണ്ടെന്റ് ക്രിയേഷന്‍ വഴി വരുമാനം ലഭിക്കുന്നതെന്നും കാലാറി ക്യാപ്പിറ്റലിനെ(Kalaari Capital) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതിമാസം 16,000 രൂപ മുതൽ 200,000 രൂപ വരെ പണം ലഭിക്കുന്ന 1.5 ലക്ഷം കണ്ടന്റ് ക്രിയേറ്റേഴ്സ് ഇന്ത്യയിൽ ഉണ്ട് എന്നാണ് കണക്കുകളിൽ പറയുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി 200,000 രൂപ വരെ ഇവർക്ക് വരുമാനവും ലഭിക്കുന്നുണ്ട്. അവര്‍ക്ക് എത്ര കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ സാധിച്ചു എന്നതിനെ ആശ്രയിച്ചും അവരില്‍ എത്ര പേരുടെ ശ്രദ്ധ എത്രത്തോളം നേരം പിടിച്ചു നിർത്താനായി തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വരുമാനം ലഭിക്കുന്നത്.
10 ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ടെങ്കിൽ ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനവും വർധിക്കും. ഏകദേശം 1 ശതമാനം കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കാണ് 10 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ളത്. ഇവര്‍ക്ക് പ്രതിമാസം 200,000 മുതൽ 5,30,000 രൂപ വരെ നേടാനാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഏതാനും പേര്‍ പ്രതിമാസം 82 ലക്ഷം രൂപയിലേറെ നേടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്‌നോളജി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റ് കമ്പനിയാണ് കാലാറി ക്യാപ്പിറ്റല്‍.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here