ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി വീണ്ടും എ.എ അസീസ്

ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി എ.എ അസീസിനെ വീണ്ടും തെരഞ്ഞെടുത്തു. ഷിബു ബേബി ജോണാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ എ.എ അസീസിന്റെ പേര് നിര്‍ദ്ദേശിച്ചത്. സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള കടുത്ത വിഭാഗീയതകള്‍ക്കൊടുവിലാണ് ഉപാധികളോടെ അസീസിന് വീണ്ടും നറുക്ക് വീണത്.
ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തിലൊട്ടാകെ ഉയര്‍ന്നുകേട്ട വിഭാഗീയ സ്വരങ്ങള്‍ക്ക് ഒടുവിലാണ് എ.എ അസീസിനെ നാലാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച ഷിബു ബേബി ജോണ്‍ തന്നെയാണ് ഒടുവില്‍ അസീസിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഉപാധികളോടയാണ് അസീസിന് സെക്രട്ടറി സ്ഥാനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സെക്രട്ടറി സ്ഥാനത്തേക്ക് ഷിബു ബേബി ജോണ്‍ വന്നേക്കും. എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായ വിഭാഗീയ സ്വരങ്ങളൊക്കെ സ്വാഭാവികം എന്നായിരുന്നു അസീസിന്റെ പ്രതികരണം.
Read Also: ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങാന്‍ സാധ്യത; സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം
യുഡിഎഫില്‍ എത്തിയത് കൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണവും ഉണ്ടായില്ലെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള പ്രതിനിധികളുടെ ഈ വിമര്‍ശനവും എ.എ അസീസ് തള്ളിക്കളഞ്ഞു.
Story Highlights: AA asees RSP state secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here