സുരക്ഷാദൗത്യത്തിനൊപ്പം കൈകോര്‍ക്കുന്നു; ദുബായി പൊലീസ് സേനയ്ക്ക് 100 വാഹനങ്ങള്‍ കൈമാറി വ്യവസായി

ദുബായി പൊലീസിന് 100 വാഹനങ്ങള്‍ സമ്മാനിച്ച് വ്യവസായി. അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഖലഫ് അമഹമ്മദ് അല്‍ ഹബ്തൂരിയാണ് ദൗത്യത്തിന് പിന്നില്‍. ദുബായിലെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ദുബായ് പൊലീസിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദന സൂചകമായാണ് 100 വാഹനങ്ങള്‍ വ്യവസായി സമ്മാനിച്ചത്.(Emirati businessman donates 100 vehicles to dubai police)
100 എസ്യുവി മിത്സുബിഷി പജറോകളാണ് ഹബ്തൂരി ദുബായ് പൊലീസിന് കൈമാറിയത്. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷകൊണ്ട് ദുബായി അനുഗ്രഹീതമാണെന്നും തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമായി കാണുന്നുവെന്നും ഹത്ബൂരി പ്രതികരിച്ചു. എമിറേറ്റിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ദുബായി പൊലീസിന്റെ ശ്രമങ്ങളെ ഹബ്തൂരി അഭിനന്ദിക്കുകയും ചെയ്തു.
Read Also: ദുബായില്‍ കൂടുതല്‍ ജനകീയമായി ഇ-സ്‌കൂട്ടറുകള്‍
ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍-ഗൈത്തി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അല്‍ ഹബ്തൂറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
Story Highlights: Emirati businessman donates 100 vehicles to dubai police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here