Advertisement

ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു

October 17, 2022
Google News 2 minutes Read
father of ors dilip mahanabalis passes away

ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു. 88 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ( father of ors dilip mahanabalis passes away )

ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റ് ഇന്റർനാഷ്ണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ആൻഡ് ട്രെയ്‌നിങ്ങിൽ ഗവേഷക വിദ്യാർത്ഥിയായി 1966 ൽ കൊൽക്കത്തിൽ പ്രവർത്തിക്കവെയാണ് ഓറൽ റീഹൈഡ്രോഷൻ തെറാപ്പി അഥവാ ഒആർടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്. ഡോ.ഡേവിഡ് ആർ നളിനും ഡോ.റിച്ചാർഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആർഎസ് കണ്ടുപിടിച്ചത്. 1966 ൽ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 1971 ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലൊണ് ഒആർഎസ് ആദ്യമായി പരീക്ഷിച്ചത്.

ഈ സമയത്ത് പടർന്ന് പിടിച്ച കോളറയിൽ മരണനിരക്ക് കുറയ്ക്കാൻ ഒആർഎസ് സഹായിച്ചു. 30% ആയിരുന്ന മരണനിരക്ക് വെറും 3% ലേക്ക് ചുരുക്കാൻ ഒആർഎസിന് സാധിച്ചു. അങ്ങനെയാണ് ഒആർഎസ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്. ഒടുവിൽ ഇരുപതാം നൂറ്റാണ്ടിലെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ഒആർഎസിനെ ശാസ്ത്രലോകം വാഴ്ത്തി.

2002 ൽ പൊളിൻ പ്രൈസ് നൽകി ദിലീപിനെ കൊളുംബ്യൻ സർവകലാശാല ആദരിച്ചു. 2006ൽ പ്രിൻസ് മഹിദോൾ പുരസ്‌കാരം നൽകി തായ് സർക്കാരും ആദരിച്ചു. എന്നാൽ സ്വദേശമായ ഇന്ത്യയിൽ നിന്ന് വേണ്ടത്ര പരിഗണനയോ അംഗീകാരങ്ങളോ ദിലീപിനെ തേടി എത്തിയില്ല.

Story Highlights: father of ors dilip mahanabalis passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here