സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്

ടി-20 ലോകകപ്പിനു മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡേവിഡ് വാർണർ മാത്യു വെയ്ഡ്, ജോഷ് ഹേസൽവുഡ്, ആദം സാമ്പ എന്നിവർ ഇന്ന് ഓസ്ട്രേലിയക്കായി കളിക്കില്ല.
വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് പ്രാക്ടീസ് മത്സരങ്ങളിൽ ഇന്ത്യ ഒരെണ്ണം ജയിക്കുകയും മറ്റൊന്നിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
ഋഷഭ് പന്തോ ദിനേശ് കാർത്തികോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇന്ത്യ സന്നാഹമത്സരങ്ങളിൽ തേടുന്നത്. സമീപകാലത്തായി ടി-20കളിൽ വളരെ മോശം ഫോമിലുള്ള പന്ത് ഒരു ഇടങ്കയ്യൻ എന്നതിനാലാണ് ടീമിൽ തുടരുന്നത്. എന്നാൽ, പ്രകടനങ്ങൾ വരാത്തപക്ഷം പന്തിനെ ഒഴിവാക്കി കാർത്തികിനെ തന്നെ ടീമിൽ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്താനാണ് സാധ്യത. സന്നാഹമത്സരങ്ങളിലും പന്ത് നന്നായി കളിച്ചില്ലെങ്കിൽ കാർത്തിക് സ്ഥാനം ഉറപ്പിക്കും.
Story Highlights: india australia warm up match t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here