കോളജ് പരിപാടിയില്‍ അനുമതിയില്ലാതെ ഡിജെ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദനം

മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം. കോളജില്‍ നവാഗതരെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. പൊലീസ് ലാത്തി വീശിയതിനെതുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു
നവാഗതരെ വരവേല്‍ക്കുന്നതിന് എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ ഡിജെ ഉള്‍പ്പെടുത്തിയത് പൊലീസ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. അനുമതിയില്ലാതെ ഡിജെ ഉപയോഗിക്കാനാകില്ല എന്ന് പൊലീസ് നിലപാടെടുത്തു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.
Read Also: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മഫ്തിയിലെത്തിയ പൊലീസുകാരന്റെ മര്‍ദനം
പൊലീസ് ലാത്തിവീശിയതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Story Highlights: police beaten up sfi students at college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here