ഇന്ത്യയിലേക്ക് 15 ലക്ഷം ഭക്ഷണപ്പൊതി നൽകി യുഎഇ

ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി യുഎഇ. വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെയാണ് ഭക്ഷണം പാകം ചെയ്തിരിക്കുന്നത്. യുഎഇ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്. 4 ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാരക്കുറവുള്ളവരുമായ നിർധനർക്കു ഭക്ഷണം എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി 15,37,500 ഭക്ഷണപ്പൊതികളാണു വിതരണം ചെയ്തത്. ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. 10 ലക്ഷം ഭക്ഷണ പൊതികളാണ് യുഎഇ പാക്കിസ്ഥാന് നൽകിയത്. ഇന്ത്യയും പാകിസ്ഥാനും
കൂടാതെ താജിക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു.
25 ലക്ഷം ഭക്ഷണ പൊതികലാണ് 7 ഏഷ്യൻ രാജ്യങ്ങളിലായി വിതരണം ചെയ്തിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ രാജ്യങ്ങളിലെ വിതരണത്തിനു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവാണ് മേൽനോട്ടം വഹിക്കുന്നത്.
Story Highlights: UAE’s 1 Billion Meals initiative distributes 2.5 million meals in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here