കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാട്; വി മുരളിധരൻ

കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് വി മുരളിധരൻ. പിഎസ്‌സി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുൻപിൽ മുട്ടിലേഞ്ഞ സമരം നടത്തിയപ്പോഴും സർക്കാറിന് ഇതേ നിലപാടായിരുന്നു. ദയാബായിയുടെ സമരത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എയിംസ് കേരളത്തിൽ അനുവദിക്കാൻ സംസ്ഥാന സർക്കാർ ഊർജ്ജിതമായി ഇടപെടണം. അവരുടെ ഇടപെടൽ എത്രമാത്രം ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് അറിയാവുന്നതാണ്. വിഴിഞ്ഞം സമരക്കാരുടെ പുനരധിവാസത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണം. പുനരവാസ പ്രവർത്തനങ്ങൾ അതിവേഗം നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേന്ദ്രം ഉചിതമായ തീരുമാനമെടുക്കും: കേന്ദ്രമന്ത്രി വി മുരളീധരന്‍
മന്ത്രിമാർ വിദേശത്ത് പോയത് എന്തിനാണെന്നുള്ള കാര്യം അവരാണ് പൊതുജനങ്ങളോട് പറയേണ്ടതെന്ന് വി മുരളിധരൻ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി എന്ത് കാര്യമാണ് വിദേശത്ത് പോയി ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: V Muraleedharan About Kerala Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here