ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് സൗദി സന്ദര്‍ശിക്കാം; ഉംറം നിര്‍വഹിക്കാനും അവസരം

ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് മക്കയില്‍ ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകകപ്പ് തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പ് സൗദിയില്‍ പ്രവേശിക്കാം. പരമാവധി രണ്ടുമാസമായിരിക്കും സൗദിയിലെ താമസ കാലയവളവ്.
ഫിഫ ലോകകപ്പ് കാണാന്‍ ഫാന്‍ ടിക്കറ്റില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ സൗജന്യ വിസ നല്‍കുമെന്ന് നേരത്തെ സൗദി അറിയിച്ചിരുന്നു. ഇങ്ങനെ സൗദിയില്‍ എത്തുന്ന ഇസ്ലാം മതവിശ്വാസികള്‍ക്കാണ് മദീന സന്ദര്‍ശിക്കാനുമവസരം നല്‍കുന്നത്. വിസാ ഫീസ് ഈടാക്കിയില്ലെങ്കിലും സൗദി സന്ദര്‍ശിക്കുന്നവര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസ് എടുക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Read Also: നഗര വികസനം; ജിദ്ദയിൽ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കുന്നു
ലോകകപ്പ് തുടങ്ങുന്നതിന് 10 ദിവസം മുന്‍പ് മുതല്‍ ഫൈനല്‍ നടക്കുന്ന ഡിസംബര്‍ 18 വരെ ഹയാ കാര്‍ഡ് ഉപയോഗിച്ച് സൗദി സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ഈ കാലാവധിക്കുള്ളില്‍ ഒന്നിലധികം തവണ സൗദി സന്ദര്‍ശിക്കാം.
Story Highlights: World Cup can visiters can enter Saudi Arabia for free visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here