Advertisement

ഖത്തറിലേക്ക് പോകുന്ന പാണ്ടകൾക്ക് വിടവാങ്ങൽ ചടങ്ങൊരുക്കി ചൈന; ചിത്രങ്ങൾ

October 18, 2022
Google News 2 minutes Read

ഖത്തറിലേക്ക് പോകുന്ന ജയൻ്റ് പാണ്ടകൾക്ക് വിടവാങ്ങൽ ചടങ്ങൊരുക്കി ചൈനയിലെ ജയൻ്റ് പാണ്ട റിസർച്ച് സെൻ്റർ. ‘സുഹൈൽ’, ‘തുറയ്യ’ എന്നീ രണ്ട് പാണ്ടകൾക്കാണ് അധികൃതർ വർണാഭമായ വിടവാങ്ങൽ ചടങ്ങൊരുക്കിയത്. ഇത് ആദ്യമായാണ് ചൈനീസ് പാണ്ടകളെ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്നത്.

2018 സെപ്തംബർ 18നാണ് തുറയ്യ അഥവാ ‘സി ഹായ്’ ജനിച്ചത്. വോലോങ്ങിലെ പാണ്ട സെൻ്ററിൽ ജനിച്ച തുറയ്യ പിന്നീട് യാൻ ബേസിലാണ് വളർന്നത്. സുഹൈലിൻ്റെ ചൈനീസ് പേര് ജിങ്ങ് ജിങ്ങ് എന്നാണ്. 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന ഖത്തറിനുള്ള ചൈനയുടെ സമ്മാനമാണ് ഈ രണ്ട് പാണ്ടകളും. ഖത്തറിലെ അൽ ഖോർ പാർക്കിലാവും ഇനി ഈ പാണ്ടകൾ ജീവിക്കുക.

Story Highlights: Farewell ceremony China giant pandas Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here