Advertisement

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു, ചൈനയ്ക്ക് താരിഫ് വര്‍ധന ഉടന്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ആലോചിക്കുന്നു: ജെ ഡി വാന്‍സ്

3 hours ago
Google News 3 minutes Read
Trump thinking about tariffs on China says JD Vance

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മേല്‍ വന്‍ താരിഫ് ചുമത്തിയതിന് പിന്നാലെ ഇതേ കാരണം പറഞ്ഞ് ചൈനയ്ക്കുമേലും കൂടുതല്‍ ഇറക്കുമതിച്ചുങ്കം ചുമത്താന്‍ ആലോചിക്കുകയാണെന്ന് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തെക്കുറിച്ച് സജീവമായി ആലോചിക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അമേരിക്ക- ചൈന ബന്ധത്തിലെ സങ്കീര്‍ണതകളെല്ലാം പരിഗണിച്ച ശേഷമേ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് അനുവദിച്ച പ്രതികരണത്തിലായിരുന്നു അദ്ദേഹത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. (Trump thinking about tariffs on China says JD Vance)

ചൈനയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഒഴുക്ക് ഈയടുത്തായി കൂടിവരുന്നുവെന്ന് കസ്റ്റംസ് വിവരങ്ങള്‍ തെളിയിക്കുന്നുണ്ട്. ജൂലൈയില്‍ ചൈനയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി 10 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഇറക്കുമതിയാണിത്. എന്നിരിക്കിലും 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം റഷ്യയില്‍ നിന്നുള്ള മൊത്തം ഇറക്കുമതിയില്‍ ചൈന 7.7 ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട്.

Read Also: മെഡിക്കല്‍ കോളജില്‍ എല്ലാവര്‍ക്കും എന്നെ അറിയുന്നതല്ലേ, വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് എന്നോട് ഒന്ന് ചോദിക്കാമായിരുന്നു, വേദനയുണ്ട്: ഡോ. ഹാരിസ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ താരിഫ് വര്‍ധന ട്രംപ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ ഇതേ രീതിയില്‍ എണ്ണ വാങ്ങുന്ന ചൈനയ്‌ക്കെതിരെ എന്തുകൊണ്ട് താരിഫ് വര്‍ധനയില്ലെന്ന് ചോദ്യമുയര്‍ന്നിരുന്നു. ട്രംപിന്റേത് ഇരട്ടത്താപ്പ് നയമെന്ന് ഇന്ത്യ തുറന്നടിച്ചിരുന്നു. ട്രംപ് ചൈനയെ ലക്ഷ്യം വച്ച് താരിഫ് ഭീഷണി ഉയര്‍ത്താനിരിക്കവേ അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഈ നീക്കം ബുദ്ധിപരമല്ലെന്ന് ഉപദേശിക്കുകയും ഇത് അമേരിക്കന്‍ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Story Highlights : Trump thinking about tariffs on China says JD Vance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here