ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗം; പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ചൈന. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയിൽ പോകുന്നത്. ഉച്ചകോടി ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കുമെന്ന് ചൈന. ഈ മാസം 31നാണ് സന്ദർശനം നടക്കുക. രണ്ടുദിവസത്തേക്കാണ് സന്ദർശനം. 2019-ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദർശനം.
“എസ്‌സിഒ ടിയാൻജിൻ ഉച്ചകോടിക്കായി ചൈനയിലേക്ക് പ്രധാനമന്ത്രി മോദിയെ ചൈന സ്വാഗതം ചെയ്യുന്നു,” ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. “എല്ലാ കക്ഷികളുടെയും യോജിച്ച പരിശ്രമത്തോടെ, ടിയാൻജിൻ ഉച്ചകോടി ഐക്യദാർഢ്യം, സൗഹൃദം, ഫലവത്തായ ഫലങ്ങൾ എന്നിവയുടെ ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” ഗുവോ കൂട്ടിച്ചേർത്തു.
2024 ഒക്ടോബറിൽ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത തീരുവകൾ ഏർപ്പെടുത്തുകയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിനിടെയാണ് ഈ സന്ദർശനം.
Story Highlights : China welcomes PM Modi for SCO summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here